പ്രവാസികളോടുള്ള സർക്കാർ വിവേചനം അവസാനിപ്പിക്കുക; എസ്ഡിപിഐ കലക്ടറേറ്റ് മാർച്ച് ജൂൺ 25ന്

എരഞ്ഞി പാലത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

Update: 2020-06-24 13:06 GMT

കോഴിക്കോട്: പ്രവാസികളോട് സർക്കാർ കാണിക്കുന്ന വഞ്ചന അവസാനിപ്പിണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി  25 ന്  കലക്ടറേറ്റ് മാർച്ച് നടത്തും. എരഞ്ഞി പാലത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

പ്രവാസികളോട് സർക്കാർ കാണിക്കുന്ന വഞ്ചന അവസാനിപ്പിക്കുക, പ്രവാസികൾ നാടിന്റെ നട്ടെല്ല്, അവരെ മരണത്തിന് വിട്ടു കൊടുക്കാൻ അനുവദിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

മാസങ്ങളായി തൊഴിലും വരുമാനവുമില്ലാതെ കഷ്ടപ്പെടുന്ന പ്രവാസികളെ ഇനിയും ദ്രോഹിക്കാനുള്ള നീക്കം പിണറായി സര്‍ക്കാര്‍ ഉപേക്ഷിക്കണം. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള അടിയന്തര തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. നാട്ടിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യം ചെയ്യുന്നതിലെ അപാകതയും, ക്വാറന്റൈൻ സൗകര്യത്തിന് പണം ഈടാക്കുന്നതിൽ നിന്നും സർക്കാർ പിന്മാറണമെന്നും ഇതിന് തയ്യാറാവാത്ത പക്ഷം പ്രവാസി കുടുംബങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് എസ്ഡിപിഐ നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡന്റ്‌ മുസ്തഫ പാലേരി അറിയിച്ചു.

Similar News