വികസനത്തിനത്തിലെ വിവേചനം ഇല്ലാതാക്കും

വിവേചനമില്ലാത്ത വികസനം എന്നതാണ് പാർട്ടി മുന്നോട്ട് വെക്കുന്ന തിരഞ്ഞെടുപ്പ് മുദ്രവാക്യം

Update: 2020-11-15 12:26 GMT

കാസർകോട്: സാമ്പ്രദായിക കക്ഷികൾ കച്ചവടമാക്കി വെച്ചതും വിവേചനപൂർവം പെരുമാറി സ്വന്തക്കാരിലേക്ക് മാത്രം എത്തിച്ചതുമായ വികസനത്തെ തുറന്ന് കാട്ടിയുമാണ് നാം പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ പറഞ്ഞു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന പാർട്ടി സ്ഥാനാർത്ഥികളുടെ സംഗമം കാസർകോട് ചന്ദ്രഗിരി ചാരിറ്റബിൾ ഹാളിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവേചനമില്ലാത്ത വികസനം എന്നതാണ് പാർട്ടി മുന്നോട്ട് വെക്കുന്ന തിരഞ്ഞെടുപ്പ് മുദ്രവാക്യം

ആക്സസ് ഇന്ത്യ നാഷണൽ ട്രൈനർ ഡോക്ടർ സി ടി സുലൈമാൻ സംഗമത്തിന് നേതൃത്വം നൽകി. ജില്ലാ ഖജാഞ്ചി സിദ്ധീഖ് പെർള അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അഹമദ് ചൗക്കി, ഫൈസൽ കോളിയടുക്ക സംസാരിച്ചു.