റോഡരികിലെ മാലിന്യം നീക്കം ചെയ്യണം: എസ്ഡിപിഐ
പ്ലാസ്റ്റിക്കുകള്‍ മാത്രം നിക്ഷേപിക്കാന്‍ സ്ഥാപിച്ച ബിന്നിലും ചുറ്റുവട്ടങ്ങളിലും ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങളുടെ കൂമ്പാരമായി മാറിയിട്ട് ദിവസങ്ങളായെങ്കിലും അധികാരികള്‍ കാണാത്ത മട്ടാണ്.
കോഴിക്കോട്: അടുക്കത്ത് പൂവുള്ളകണ്ടി-മണ്ണൂര്‍ റോഡില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് നിര്‍മാര്‍ജന ബിന്നിലും പരിസരത്തും കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് എസ്ഡിപിഐ മരുതോങ്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക്കുകള്‍ മാത്രം നിക്ഷേപിക്കാന്‍ സ്ഥാപിച്ച ബിന്നിലും ചുറ്റുവട്ടങ്ങളിലും ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങളുടെ കൂമ്പാരമായി മാറിയിട്ട് ദിവസങ്ങളായെങ്കിലും അധികാരികള്‍ കാണാത്ത മട്ടാണ്. വാര്‍ഡ് മെമ്പറുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നിട്ടും യാതൊരു നടപടിയുമെടുത്തിട്ടില്ലെന്നും കമ്മിറ്റി ആരോപിച്ചു.
പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കമ്മിറ്റി നിവേദനം നല്‍കിയിട്ടുമുണ്ട്. റോഡിന്റെ ഇരുഭാഗങ്ങളിലായി പരന്നു കിടക്കുന്ന മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് സി വി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീഖ് വി പി, ആരിഫ് കാവില്‍, ജാഫര്‍ കെ സി, ഹാരിസ് വടക്കയില്‍, നാസര്‍ കെ കെ, ശരീഫ് ടി പി സംസാരിച്ചു.
