റവന്യൂ ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു

വീട്ടിൽ വെച്ച് വ്യാഴാഴ്ച രാത്രി കുഴഞ്ഞുവീഴുകയായിരുന്നു

Update: 2020-07-31 08:17 GMT

കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി ലാന്റ് അക്വിസിഷൻ ഓഫീസിലെ ഇൻസ്പെക്ടർ മുഹമ്മദ് സാദിഖ് (54) കുഴഞ്ഞുവീണു മരിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും വിരമിച്ച പരേതനായ ഷേക്ക് മൊയ്തീന്റെ മകനാണ്. ചേലോട് പള്ളിക്കു സമീപമുള്ള വീട്ടിൽ വെച്ച് വ്യാഴാഴ്ച രാത്രി കുഴഞ്ഞുവീഴുകയായിരുന്നു.

കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഉടനെ മരിച്ചു. വയനാട്  ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ വില്ലേജ് ഓഫീസറായി ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം പുത്തുമല ഉരുൾപൊട്ടൽ സമയത്ത് വെള്ളരിമല വില്ലേജ് ഓഫീസർ ആയിരുന്ന ഇദ്ദേഹം അപകട സ്ഥലത്ത് നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമായിരുന്നു.  മാതാവ്: പ്യാരി  ഭാര്യ: റോഷൻ മക്കൾ: ഡോ.അനീസ, അഞ്ജും.