സുല്ലമുസ്സലാം സയൻസ് കോളജിലെ ഇൻഡോർ സ്റ്റേഡിയം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

11000 ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക വിവിധോദ്യേശ ഇൻഡോർ പരിശീലന ഹാളിൽ നാല് ബാഡ്മിന്റൺ കോർട്ടുകളും ഒരു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടും ഒരു വോളിബോൾ കോർട്ടും ഒരുക്കിയിട്ടുണ്ട്

Update: 2022-03-07 14:27 GMT

അരീക്കോട്: അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജിൽ പൂർത്തിയായ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം മാർച്ച് 16ന് ബുധനാഴ്ച വൈകിട്ട് വയനാട് എംപി രാഹുൽ ഗാന്ധി നിർവഹിക്കും. കോളജിലെ ഓപ്പൺ എയർ തിയേറ്ററിൽ കാംപസ് സമൂഹത്തെ അഭിസംബോധന ചെയ്യുകയും വിദ്യാർഥികളുമായി സംവദിക്കാനും അവസരമൊരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ. എൻ വി അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. കോളജ് പ്രിൻസിപ്പൽ ഡോ. പി മുഹമ്മദ് ഇല്യാസ്, ഏറനാട് എംഎൽഎ പി കെ ബഷീർ, അരീക്കോട് ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ടി അബ്ദുഹാജി എന്നിവർ സംസാരിക്കും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. കായികരംഗത്ത് മികവ് തെളിയിച്ച വിദ്യാർഥികളെയും പൂർവ വിദ്യാർഥികളെയും ചടങ്ങിൽ ആദരിക്കും.

11000 ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക വിവിധോദ്യേശ ഇൻഡോർ പരിശീലന ഹാളിൽ നാല് ബാഡ്മിന്റൺ കോർട്ടുകളും ഒരു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടും ഒരു വോളിബോൾ കോർട്ടും ഒരുക്കിയിട്ടുണ്ട്. വുഡൻ ഫ്ലോറിങ്ങ് പാകിയ കോർട്ടുകൾക്ക് പുറമേ യോഗ, ജിംനാസ്റ്റിക്സ്, ജൂഡോ, വുഷു എന്നിവയും മറ്റു ഇൻഡോർ പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങളും പുതിയ സ്റ്റേഡിയത്തിലുണ്ട്. 

Similar News