ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചയാൾ പോലിസ് പിടിയിലായി
പരപ്പനങ്ങാടി ആവിൽ ബീച്ച് കുട്ടിച്ചിന്റെ പുരക്കൽ ജെയ്സൽ (37 )നെയാണ് പോലിസ് പിടികൂടിയത്.
താനൂർ: താനൂർ ഒട്ടുംപ്പുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന പുരുഷന്റെയും സ്ത്രീയുടെയും ഫോട്ടോ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ താനൂർ പോലിസ് പിടികൂടി. പരപ്പനങ്ങാടി ആവിൽ ബീച്ച് കുട്ടിച്ചിന്റെ പുരക്കൽ ജെയ്സൽ (37 )നെയാണ് പോലിസ് പിടികൂടിയത്.
2021 ഏപ്രിൽ മാസം 15 തീയതിയാണ് സംഭവം നടന്നത്. കാറിൽ ഇരിക്കുകായിരുന്ന ഇവരെ സമീപിച്ച് ചിത്രങ്ങൾ എടുക്കുകയും ഒരു ലക്ഷം രൂപ ആവശ്യപെടുകയും ചെയ്തു. പണം കൊടുത്തില്ലങ്കിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു കൈയ്യിൽ പണമില്ലന്ന് പറഞ്ഞതിനെ തുടർന്ന് പുരുഷന്റെ സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്നും ഗൂഗിൾ പേ വഴി 5000 രൂപ നൽകിയതിന് ശേഷം മാത്രം അവരെ പോകാൻ അനുവദിക്കുകയും ചെയ്തു.
ഭീഷണിക്കു ഇരയായവർ നൽകിയ പരാതിയെ തുടർന്ന് താനൂർ പോലിസ് പി എസ് ആക്ട് പ്രകാരം 156/21 u/s 384, 342 r/w 34 ഐപിസി പ്രകാരം കേസെടുത്തു. പ്രതി തിരുവനന്ദപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുന്നും ബുധനാഴ്ച താനൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പോലിസ് പ്രതിയെ പിടികൂടിയത്. ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും നൽകിയ മുൻകൂർ ജാമ്യ അപേക്ഷകൾ തള്ളിയിട്ടുള്ളതാണന്നും പോലിസ് അറിയിച്ചു. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.