പാലക്കാട് ജില്ലയില്‍ ഇന്ന് 1600 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

9275 പേരിൽ പരിശോധന നടത്തിയതിലാണ് 1600 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

Update: 2021-09-11 13:30 GMT

പാലക്കാട്: പാലക്കാട് ജില്ലയില്‍ ശനിയാഴ്ച്ച 1600 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1139 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 445 പേർ, 13 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.1931 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

9275 പേരിൽ പരിശോധന നടത്തിയതിലാണ് 1600 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 17.25 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി. ഇതോടെ ജില്ലയില്‍ ചികിൽസയിലുള്ളവരുടെ എണ്ണം 11818 ആയി.

ജില്ലയില്‍ ചികിൽസയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർകോട് ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 7 പേർ ആലപ്പുഴ ജില്ലയിലും 9 പേർ കോട്ടയം ജില്ലയിലും 11 പേർ കൊല്ലം ജില്ലയിലും 14 പേർ വീതം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും 15 പേർ വീതം ഇടുക്കി, കണ്ണൂർ ജില്ലകളിലും 29 പേർ എറണാകുളം ജില്ലയിലും 37 പേർ കോഴിക്കോട് ജില്ലകളിലും 152 പേർ തൃശ്ശൂർ ജില്ലയിലും 316 പേർ മലപ്പുറം ജില്ലയിലും ചികിൽസയിലുണ്ട്.