പാലക്കാട് ജില്ലയിൽ ഇന്ന് 465 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ഇതോടെ ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 7491 ആയി

Update: 2020-10-22 13:27 GMT

പാലക്കാട്: പാലക്കാട് ജില്ലയിൽ വ്യാഴാഴ്ച്ച 465 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 226 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 227 പേർ, ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി വന്ന 9 പേർ, 3 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 239 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ -62 പേർ

ഒറ്റപ്പാലം സ്വദേശികൾ-31 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-25 പേർ

പട്ടാമ്പി സ്വദേശികൾ-18 പേർ

നാഗലശ്ശേരി സ്വദേശികൾ-17 പേർ

കരിമ്പ, കുലുക്കല്ലൂർ സ്വദേശികൾ - 15 പേർ വീതം

കണ്ണമ്പ്ര സ്വദേശികൾ-14 പേർ

കരിമ്പുഴ, ലക്കിടി പേരൂർ സ്വദേശികൾ- 13 പേർ വീതം

തൃത്താല, ചെറുപ്പളശ്ശേരി സ്വദേശികൾ - 12 പേർ വീതം

ആലത്തൂർ, നെന്മാറ സ്വദേശികൾ - 11 പേർ വീതം

മേലാർകോട് സ്വദേശികൾ -10 പേർ

തൃക്കടീരി, കൊപ്പം, കൊടുവായൂർ സ്വദേശികൾ -9 പേർ വീതം

കിഴക്കഞ്ചേരി, തിരുവേഗപ്പുറ സ്വദേശികൾ -8 പേർ വീതം

ചിറ്റൂർ-തത്തമംഗലം നഗരസഭ, പട്ടിത്തറ, കുഴൽമന്ദം സ്വദേശികൾ -7 പേർ വീതം

അകത്തേത്തറ, ആനക്കര സ്വദേശികൾ -6 പേർ വീതം

തിരുമിറ്റക്കോട്, പുതുശ്ശേരി സ്വദേശികൾ - 5 പേർ വീതം

മങ്കര, മാത്തൂർ, കപ്പൂർ, പെരിങ്ങോട്ടുകുറിശ്ശി, കൊടുമ്പ് സ്വദേശികൾ - 4 പേർ വീതം

മരുതറോഡ്, കാഞ്ഞിരപ്പുഴ, വല്ലപ്പുഴ, കാരാകുറുശ്ശി, വടക്കഞ്ചേരി, വെള്ളിനേഴി, പുതുക്കോട്, വടവന്നൂർ, പുതൂർ, കണ്ണാടി, നെല്ലായ സ്വദേശികൾ -3 പേർ വീതം

മണ്ണാർക്കാട്, ഷോളയൂർ, പല്ലശ്ശന, വണ്ടാഴി, നല്ലേപ്പിള്ളി, വിളയൂർ, അഗളി, പുതുപ്പരിയാരം, ശ്രീകൃഷ്ണപുരം, പുതുനഗരം, നെല്ലിയാമ്പതി, മലമ്പുഴ, ചാലിശ്ശേരി സ്വദേശികൾ -2 പേർ വീതം

കൊഴിഞ്ഞാമ്പാറ, കടമ്പഴിപ്പുറം, കോട്ടോപ്പാടം, അമ്പലപ്പാറ, തരൂർ, അലനല്ലൂർ, ഷൊർണൂർ, കുത്തനൂർ, പിരായിരി, മുണ്ടൂർ, പെരുവമ്പ്, തേങ്കുറിശ്ശി, തെങ്കര, വാണിയംകുളം, കൊല്ല ങ്കോട്, മുതുതല, പട്ടഞ്ചേരി, മുതലമട, തച്ചമ്പാറ, പരുതൂർ, പറളി സ്വദേശികൾ ഒരാൾ വീതം.

ഇതോടെ ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 7491 ആയി. ജില്ലയിൽ ചികിൽസയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കണ്ണൂർ, ആലപ്പുഴ ജില്ലകളിലും, രണ്ടുപേർ തിരുവനന്തപുരം, 9 പേർ തൃശൂർ, 21 പേർ കോഴിക്കോട്, 32 പേർ എറണാകുളം, 35 പേർ മലപ്പുറം ജില്ലകളിലും ചികിൽസയിലുണ്ട്.

Similar News