പാലക്കാട് ജില്ലയിൽ ഇന്ന് 42 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ഇതോടെ ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 551 ആയി

Update: 2020-09-04 12:51 GMT

പാലക്കാട്: പാലക്കാട് ജില്ലയിൽ വെള്ളിയാഴ്ച്ച 42 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 22 പേർ, വിദേശത്ത് നിന്ന് വന്ന ഒരാൾ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 5 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 14 പേർ എന്നിവർ ഇതിൽ ഉൾപ്പെടും. 93 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇതോടെ ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 551 ആയി. ജില്ലയിൽ ചികിൽസയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 15 പേർ കോഴിക്കോട് ജില്ലയിലും 17 പേർ മലപ്പുറം ജില്ലയിലും 12 പേർ എറണാകുളം ജില്ലയിലും 10 പേർ തൃശൂർ ജില്ലയിലും 2 പേർ കണ്ണൂർ ജില്ലയിലും ഒരാൾ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും ചികിൽസയിൽ ഉണ്ട്.

സമ്പർക്കം വഴി രോ​ഗം സ്ഥിരീകരിച്ചവർ:

പാലക്കാട് നഗരസഭ വിദ്യുത് നഗർ സ്വദേശി (43 സ്ത്രീ)

നെന്മാറ സ്വദേശി (56 സ്ത്രീ)

നെല്ലായ സ്വദേശികൾ ( 5,13, ആൺകുട്ടികൾ, 31,72,78 സ്ത്രീകൾ)

കപ്പൂർ സ്വദേശികൾ ( 23,55 സ്ത്രീകൾ)

കൽപ്പാത്തി സ്വദേശികൾ ( 32 പുരുഷൻ, 30,34,39 സ്ത്രീകൾ)

പറളി സ്വദേശികൾ ( 4 ആൺകുട്ടി, 55പുരുഷൻ, 22 സ്ത്രീ)

കാഞ്ഞിരപ്പുഴ സ്വദേശി (15 ആൺകുട്ടി )

ഓങ്ങല്ലൂർ സ്വദേശി (47 പുരുഷൻ)

നൂറണി സ്വദേശി (35 സ്ത്രീ)

തെങ്കര സ്വദേശി (40 സ്ത്രീ)

അമ്പലപ്പാറ സ്വദേശി (45 പുരുഷൻ)

കഞ്ചിക്കോട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (21 പുരുഷൻ)