പാലക്കാട് ജില്ലയില്‍ ഇന്ന് 167 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

171പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

Update: 2020-09-21 13:01 GMT

പാലക്കാട്: പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ച്ച 167 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 128 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 7 പേര്‍, വിദേശത്തുനിന്നു വന്ന 3 പേര്‍ , ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 29 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 171പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 2203 ആയി. ജില്ലയില്‍ ചികില്‍സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തൃശ്ശൂര്‍, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലും രണ്ടുപേര്‍ വയനാട്, ആറുപേര്‍ എറണാകുളം, 11 പേര്‍ കോഴിക്കോട്, 30 പേര്‍ മലപ്പുറം ജില്ലകളിലും ചികില്‍സയിലുണ്ട്. കഴിഞ്ഞ ദിവസം മരണപ്പെട്ട ചന്ദ്രനഗര്‍ സ്വദേശിക്ക് (62 പുരുഷന്‍) ഇന്ന് രോഗം സ്ഥിരീകരിച്ചു.

Similar News