സ്വാതന്ത്ര്യ സമര ചരിത്രത്തെ മാറ്റിമറിക്കാൻ ഒരു ശക്തിക്കുമാകില്ല: നൗഷാദ് മംഗലശ്ശേരി

വർത്തമാനകാല ഇന്ത്യയിൽ രാജ്യം ആഗ്രഹിക്കുന്ന രാഷ്ട്രിയമാണ് എസ്ഡിപിഐ മുന്നോട്ട് വെക്കുന്നത്.

Update: 2021-08-29 14:01 GMT

കാസർകോട്: സ്വാതന്ത്ര്യ സമര ചരിത്രത്തെ മാറ്റി മറിക്കാൻ ഒരു ശക്തിക്കും സാധിക്കുകയില്ലെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം നൗഷാദ് മംഗലശ്ശേരി പറഞ്ഞു. മതേതരത്വത്തെ തകർക്കുന്ന രാജ്യത്തിന്റെ ചരിത്രത്തെ ഇല്ലാതാക്കുന്ന സംഘപരിവാരത്തെ തുറന്നെതിർക്കാനും മതനിരപേക്ഷത കാത്ത് സൂക്ഷിക്കുവാനും സമൂഹത്തെ പഠിപ്പിക്കുക എന്ന കാലഘട്ടത്തിന്റെ ദൗത്യമാണ് പാർട്ടി ഏറ്റെടുത്തിട്ടുള്ളതെന്നും കാസർകോട് മണ്ഡലം പ്രതിനിധിസഭ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

വർത്തമാനകാല ഇന്ത്യയിൽ രാജ്യം ആഗ്രഹിക്കുന്ന രാഷ്ട്രിയമാണ് എസ്ഡിപിഐ മുന്നോട്ട് വെക്കുന്നത്. സാമ്പ്രദായിക രാഷ്ട്രീയക്കാർ സഹജീവികളെ വോട്ട് ബാങ്കുകളാക്കിയപ്പോൾ നിവർന്ന് നിൽക്കാനും ഭയത്തിൽ നിന്നും വിശപ്പിൽ നിന്നും മോചനം നേടാനും പഠിപ്പിക്കുകയായിരുന്നു എസ്ഡിപിഐ ചെയ്തതെന്നും നൗഷാദ് മംഗലശ്ശേരി പറഞ്ഞു.

എസ്ഡിപിഐ കാസർകോട് മണ്ഡലം പ്രസിഡൻറ് സക്കറിയ കുന്നിനിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധി കൺവെൻഷനിൽ മണ്ഡലം സെക്രട്ടറി ഗഫൂർ പി എ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസങ്കടി, ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ ജില്ലാകമ്മിറ്റി അംഗം ഖമറുൽ ഹസീന അഹമദ് ചൗക്കി മുനിർ, എ എച്ച് സവാദ്, എസ്ഡിടിയു ജില്ലാ സെക്രട്ടറി സാലിഹ് നെല്ലിക്കുന്ന് എന്നിവർ സംസാരിച്ചു.

തുടർന്ന് 2021-2024 വർഷത്തേക്കുള്ള മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഗഫൂർ പി എ, സെക്രട്ടറി ബിലാൽ ചുരി, ട്രഷറർ മുസ്തഫാ ബദിയടുക്ക എന്നിവരേയും വൈസ് പ്രസിഡന്റ് സക്കറിയ കുന്നിൽ, ജോയിന്റ് സെക്രട്ടറി അൻവർ കല്ലങ്കൈയേയും കമ്മിറ്റി അംഗങ്ങളായി മുനിർ എ എച്ച്, ഷെരീഫ് മല്ലം എന്നിവരേയും തിരഞ്ഞെടുത്തു. ജില്ലാ കൗൺസിൽ അംഗങ്ങളായി റിയാസ് കുന്നിൽ, അഹമദ് ചൗക്കി, ബഷീർ നെല്ലിക്കുന്ന് എന്നിവരെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസങ്കടി നിയന്ത്രിച്ചു. 

Similar News