നിപ: കോര്‍ ഗ്രൂപ്പ് യോഗം നടത്തി

കണ്ടെയ്ന്‍മെന്റ് സോണിലെ ഗൃഹ സന്ദര്‍ശനങ്ങള്‍, മൊബൈല്‍ ലാബ് പ്രവര്‍ത്തനം, മെഡിക്കല്‍ കോളജിലെ അഡ്മിഷന്‍, സാംപിളുകളുടെ ശേഖരണം എന്നിവ വിശദമായി വിലയിരുത്തി.

Update: 2021-09-10 09:27 GMT

കോഴിക്കോട്: നിപ പ്രതിരോധം സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ കോര്‍ ഗ്രൂപ്പ് അംഗങ്ങളുടെ നിപ അവലോകന യോഗം ഓണ്‍ലൈന്‍ മുഖേന നടന്നു.

കണ്ടെയ്ന്‍മെന്റ് സോണിലെ ഗൃഹ സന്ദര്‍ശനങ്ങള്‍, മൊബൈല്‍ ലാബ് പ്രവര്‍ത്തനം, മെഡിക്കല്‍ കോളജിലെ അഡ്മിഷന്‍, സാംപിളുകളുടെ ശേഖരണം എന്നിവ വിശദമായി വിലയിരുത്തി. രണ്ട് മൊബൈല്‍ ലാബുകള്‍ കൂടി സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ മൊബൈല്‍ ലാബുകളുടെ എണ്ണം 4 ആയി

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വിദ്യ കെ.ആര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍ ,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ എന്നിവര്‍ പങ്കെടുത്തു.

Similar News