പാഥേയം കമ്മ്യൂണിറ്റി കിച്ചന്‍ ക്രമക്കേട് അന്വേഷിക്കണം: മുസ്‌ലിം ലീഗ്

പൊന്നാനി എംഎല്‍എയും നിയമസഭാ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിലാണ് പാഥേയം പദ്ധതി നടത്തുന്നത്.

Update: 2020-04-06 14:29 GMT

മലപ്പുറം: പാഥേയം കമ്മ്യൂണിറ്റി കിച്ചന്‍ ക്രമക്കേട് അന്വേഷിക്കണമെന്ന് മുസ്‌ലിം ലീഗ്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊന്നാനി മണ്ഡലത്തിലെ പഞ്ചായത്തുതല കമ്മ്യൂണിറ്റി കിച്ചന്റെ നടത്തിപ്പിലേക്ക് വിഭവങ്ങള്‍ സമാഹരിച്ച് വിതരണം ചെയ്യുന്നതിനായാണ് പാഥേയം പദ്ധതി ആവിഷ്‌കരിച്ചത്.

പൊന്നാനി എംഎല്‍എയും നിയമസഭാ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിലാണ് പാഥേയം പദ്ധതി നടത്തുന്നത്. വിഭവങ്ങള്‍ സമാഹരിച്ചതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: യുഎ ലത്തീഫും വൈസ് പ്രസിഡന്റ് അശ്‌റഫ് കോക്കൂരും ആവശ്യപ്പെട്ടു.

പൊതു സമൂഹത്തില്‍ നിന്നും ഈ പ്രതിസന്ധികാലത്ത് സമാഹരിച്ച വിഭവങ്ങളുടെ വിതരണം സുതാര്യമല്ലാതാകുന്നത് പ്രതിഷേധാര്‍ഹമാണ്. ഈ അഴിമതി പുറത്തുകൊണ്ടുവന്ന മണ്ഡലത്തിലെ യുഡിഎഫ് നേതാക്കള്‍ക്കെതിരേ ഭരണത്തിന്റെ തണലില്‍ കള്ളക്കേസുകള്‍ നല്‍കുമെന്ന സ്പീക്കറുടെ നിലപാടിനെ രാഷ്ട്രീമായി നേരിടുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. 

Similar News