ആദിവാസികൾക്ക് ക്ലാസെടുത്ത് എംഎൽഎ; പഠിതാക്കളും ആവേശത്തിൽ

പഠന ക്ലാസിൽ ബോർഡിൽ എഴുതുകയും പഠിതാക്കളെ കൊണ്ട് നോട്ട്ബുക്കിലും സ്ലേറ്റിലും എഴുതിച്ച് ശരിയിട്ട് കൊടുക്കുകയും തെറ്റിയത് തിരുത്തിക്കൊടുക്കുകയും ചെയ്തു

Update: 2021-11-04 16:39 GMT

കൽപ്പറ്റ: കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് കോളനിയിൽ ക്ലാസെടുത്ത് അഡ്വ. ടി സിദ്ധീഖ് എംഎൽഎ. വയനാട് സമ്പൂർണ ആദിവാസി സാക്ഷരതാ ക്ലാസാണ് എംഎൽഎയുടെ നേതൃത്വത്തിൽ കോളനിയിൽ നടന്നത്. പഠന ക്ലാസിൽ ബോർഡിൽ എഴുതുകയും പഠിതാക്കളെ കൊണ്ട് നോട്ട്ബുക്കിലും സ്ലേറ്റിലും എഴുതിച്ച് ശരിയിട്ട് കൊടുക്കുകയും തെറ്റിയത് തിരുത്തിക്കൊടുക്കുകയും ചെയ്തു.

പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് കരണി അധ്യക്ഷനായിരുന്നു. സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സ്വയ നാസർ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി എൻ സുമ ടീച്ചർ, മെമ്പർമാരായ സലിജ ഉണ്ണി, സന്ധ്യ ലീഷു , സരിത മണികണ്ഠൻ, നൂർഷ ചേനോത്ത്, രോഷ്മ രമേഷ്, സുരേഷ് ബാബു, വി പി യൂസഫ് , ശിവൻ പി, മൊയ്തൂട്ടി മാസ്റ്റർ, അഷ്റഫ് എന്നിവർ സംസാരിച്ചു. ദീപാവലി ദിനത്തിൽ ദീപം കൊളുത്തിയാണ് എം എൽ എ പഠിതാക്കൾക്ക് ആശീർവാദം നൽകിയത്.


Similar News