കുറുക്കന്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്

വെള്ളിയാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയാണ് വീടിനു മുമ്പിൽ കളിക്കുകയായിരുന്ന കുട്ടികൾ ഉൾപെടെ നിരവധി പേർക്ക് കടിയേറ്റത്.

Update: 2020-06-19 16:04 GMT

പെരിന്തൽമണ്ണ: കുറുക്കന്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. ആട് മാടുകളെയും അക്രമിച്ച് മണിക്കൂറുകളോളം പ്രദേശത്ത് പരാക്രമം കാണിച്ച് ഭീതിയിലാഴ്ത്തിയ കുറുക്കനെ നാട്ടുക്കാർ ഓടിക്കുന്നതിനിടെ കുഴഞ്ഞ് വീണ് ചത്തു. പട്ടിക്കാട്, മണ്ണാർമല, മഖാംപടി എന്നിവിടങ്ങളിലാണ് കുറുക്കന്റെ പരാക്രമം ഉണ്ടായത്.

വെള്ളിയാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയാണ് വീടിനു മുമ്പിൽ കളിക്കുകയായിരുന്ന കുട്ടികൾ ഉൾപെടെ നിരവധി പേർക്ക് കടിയേറ്റത്. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ അക്രമകാരിയായ കുറുക്കനെ ഓടിക്കുന്ന ശ്രമത്തിനിടെ കുറുക്കൻ കുഴഞ്ഞ് വീണ്ച്ചത്തു. സംഭവത്തിൽ ഗുരുതര പരിക്കേറ്റവരെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആവശ്യമായ മരുന്നില്ലെന്ന അധികൃതരുടെ നിർദേശത്തിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

മാസങ്ങൾക്ക് മുമ്പ് പട്ടിക്കാട് റെയിൽവെ സ്റ്റേഷൻ പരിസരത്തു വെച്ചും കുറുക്കൻമാരുടെ അക്രമത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കും നിരവധി വളർത്തുമൃഗങ്ങൾക്കും പരിക്കേറ്റിരുന്നു. ഇതിനെതിരേ പരാതി ഉയർന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് ഇത് വരെ നടപടി ഉണ്ടായിട്ടില്ല.

Similar News