കോഴിക്കോട് ജില്ലയില്‍ 851 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 14.29 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്

Update: 2020-11-29 13:36 GMT

കോഴിക്കോട്: ജില്ലയില്‍ ഞായറാഴ്ച്ച 851 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചു പേര്‍ക്കുമാണ് പോസിറ്റീവായത്. 41 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 804 പേര്‍ക്കാണ് രോഗം ബാധിച്ചത്.

5955 പേരെ പരിശോധനക്ക് വിധേയരാക്കി. മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 14.29 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 733 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോര്‍പ്പറേഷന്‍ - 15 ( പുതിയറ, പൊക്കുന്ന്, നല്ലളം, അരക്കിണര്‍, എരഞ്ഞിക്കല്‍, നടക്കാവ്, മീഞ്ചന്ത, എലത്തൂര്‍, കല്ലായി, മെഡിക്കല്‍ കോളേജ്)

ചേളന്നൂര്‍ - 9

രാമനാട്ടുകര- 2

ഫറോക്ക് - 2

പെരുമണ്ണ- 2

ചേമഞ്ചേരി- 1

കടലുണ്ടി - 1

കക്കോടി - 1

കായക്കൊടി- 1

നടുവണ്ണൂര്‍- 1

നരിക്കുനി- 1

ഒഞ്ചിയം - 1

പുറമേരി - 1

തലക്കുളത്തൂര്‍- 1

ഉള്ള്യേരി - 1

വടകര - 1


Similar News