കോഴിക്കോട് ജില്ലയില്‍ ഇന്ന് 173 പേര്‍ക്ക് കൊവിഡ്

കോർപറേഷൻ പരിധിയിൽ മാത്രം മുപ്പത്തേഴുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം സ്ഥിരീകരിച്ചത്.

Update: 2020-08-08 12:58 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 173 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 15 പേര്‍ക്കും പോസിറ്റീവായി. സമ്പര്‍ക്കം വഴി 143 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഒന്‍പത് പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിൽസയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1065 ആയി.

കോഴിക്കോട് സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കോർപറേഷൻ പരിധിയിൽ മാത്രം മുപ്പത്തേഴുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 9 പോസിറ്റീവ് കേസുകളും ഇന്ന് റിപോർട്ട് ചെയ്തു. ബാലുശ്ശേരി സ്വദേശി(56), ചോറോട് സ്വദേശി(57), കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി(25) ഡി.33, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (65) ചെലവൂര്‍, പുറമേരി സ്വദേശി(65), വടകര സ്വദേശി(40), വില്ല്യാപ്പളളി സ്വദേശി(59), ഒളവണ്ണ സ്വദേശിനി(39),ഒളവണ്ണ സ്വദേശി(33) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോ​ഗം സ്ഥിരീകരിച്ചത്. 

Similar News