കോട്ടാങ്ങൽ പഞ്ചായത്ത്: എൽഡിഎഫ് തീരുമാനം സ്വാഗതാർഹം; എസ്ഡിപിഐ

ഇടത് വലത് മുന്നണികളുടെ ഫാസിസ്റ്റ് വിരുദ്ധത കാപട്യമാണെന്നത് ജനങ്ങൾക്കിടയിൽ ചർച്ചയായത് മുന്നണികളെ പ്രതിസന്ധിയിലാക്കിയിരുന്നു.

Update: 2021-04-20 12:35 GMT

പത്തനംതിട്ട: കോട്ടാങ്ങൽ പഞ്ചായത്തിലെ ഭരണ പ്രതിസന്ധിക്ക് വിരാമമിടാൻ എൽഡിഎഫിന് വൈകി വന്ന വിവേകം സ്വാഗതാർഹമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് അൻസാരി ഏനാത്ത് പറഞ്ഞു.

ഇടതുപക്ഷത്തിൻ്റെ പിടിവാശിയാണ് കഴിഞ്ഞ മൂന്നുമാസമായി പഞ്ചായിത്തിൻ്റെ ഭരണം സ്തംഭനത്തിലാക്കിയത്. എക്കാലവും ഫാഷിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിച്ചു പ്രവർത്തിക്കുന്ന എസ്ഡിപിഐ ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുന്നതിന് വേണ്ടിയുള്ള നിലപാടാണ് സ്വീകരിച്ചത്.

ഇടത് വലത് മുന്നണികളുടെ ഫാസിസ്റ്റ് വിരുദ്ധത കാപട്യമാണെന്നത് ജനങ്ങൾക്കിടയിൽ ചർച്ചയായത് മുന്നണികളെ പ്രതിസന്ധിയിലാക്കിയിരുന്നു. അഞ്ച് സീറ്റുള്ള എൽഡിഎഫിനും രണ്ട് സീറ്റുള്ള യുഡിഎഫിനും മുന്നിലാണ് ഒറ്റ സീറ്റുകൊണ്ട് തന്നെ ബിജെപിയെ അകറ്റി നിർത്താൻ എസ്ഡിപിഐക്ക് സാധിച്ചത്.

ആത്മാർത്ഥമായ ഫാഷിസ്റ്റ് വിരുദ്ധ നിലപാട് എസ്ഡിപിഐക്ക് മാത്രമാണെന്ന് മതേത്വരവിശ്വാസികൾക്ക് കൂടുതൽ ബോധ്യമായി. അധികാരത്തിൽ വരാനുള്ള ബിജെപിയുടെ അവസാന ശ്രമത്തിനിടയിൽ എൽഡിഎഫിന് വൈകിവന്ന വിവേകം സ്വാഗതം ചെയ്യുന്നതായും ഫാഷിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ കക്ഷി ദേതമന്യേ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Similar News