കലക്ടറുടെ ഇടപെടല്‍: കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് രണ്ട് ലക്ഷത്തിന്റെ മരുന്നുകള്‍

മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മരുന്നുകള്‍ ജില്ലാ കലക്ടറില്‍ നിന്ന് ഏറ്റുവാങ്ങി

Update: 2020-04-16 15:54 GMT

മലപ്പുറം: ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലികിന്റെ ഇടപെടലിനെ തുടര്‍ന്ന് രണ്ട് ലക്ഷം രൂപയുടെ മരുന്നുകള്‍ ലഭ്യമാക്കി. നിലവില്‍ 80 ലധികം പേര്‍ ഡയാലിസിസിന് എത്തുന്ന കേന്ദ്രത്തിലെ മരുന്നുകളുടെ ക്ഷാമത്തിന് ഇതോടെ താത്കാലിക പരിഹാരമായി.

കലക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഔഷധ വ്യാപാര സംഘടനയായ എകെസിഡിഎ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് മരുന്നുകള്‍ എത്തിച്ചു നല്‍കിയത്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ഡയാലിസിസ് സെന്ററിന്റെ മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മരുന്നുകള്‍ ജില്ലാ കലക്ടറില്‍ നിന്ന് ഏറ്റുവാങ്ങി. സെന്റര്‍ ചെയര്‍മാന്‍ പിഎ ജബ്ബാര്‍ ഹാജി, ഡയറക്ടര്‍ പിവി അഹമ്മദ് സാജു, എകെസിഡിഎ ജില്ലാ പ്രസിഡന്റ് തോമസ് കുരുവിള, സെക്രട്ടറി പികെ മുഹമ്മദ് അലി, ട്രഷറര്‍ പി മജീദ്, അബ്ദുള്ള ഹാജി, മെഹ്ബൂബ്, ഷാഹിദ് അരീക്കോട് എന്നിവര്‍ സംബന്ധിച്ചു.

Similar News