കൊല്ലം ജില്ലയിൽ 41 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
കൊല്ലം ഗവണ്മെന്റ് വിക്ടോറിയ ആശുപത്രിയിലെ 3 ആരോഗ്യ പ്രവർത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കൊല്ലം: കൊല്ലം ജില്ലയിൽ 41 പേർക്കുകൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 30 പേർക്കും രോഗം സ്ഥിരീകരിച്ചു.
ഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുണ്ട്. കൊല്ലം ഗവണ്മെന്റ് വിക്ടോറിയ ആശുപത്രിയിലെ 3 ആരോഗ്യ പ്രവർത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ 38 പേർ രോഗമുക്തി നേടി.
കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആഗസ്ത് അഞ്ചിന് മരണപ്പെട്ട കൊല്ലം കോർപ്പറേഷൻ കിളികൊല്ലൂർ കുഴികണ്ടത്തിൽ സ്വദേശി 60 വയസുള്ള ചെല്ലപ്പന് കൊവിഡ് സ്ഥിരീകരിച്ചു.