ചെറിയപാലം തോട് ശുചീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന ആറാട്ടുപുഴ ബണ്ട് റോഡ് അറ്റകുറ്റപ്പണി നടത്താന്‍ നടപടിയെടുക്കണമെന്നും ജനകീയ കൂട്ടായ്മ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. റോഡ് തകര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

Update: 2019-08-22 13:03 GMT

ചേര്‍പ്പ്: മാലിന്യം കെട്ടിക്കിടക്കുന്ന ചെറിയപാലം തോട് ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് കരുവന്നൂര്‍ ജനകീയ കൂട്ടായ്മ ചേര്‍പ്പ് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി. മലിന ജലം ഒഴുകി ആയിരങ്ങളുടെ കുടിവെള്ള സ്രോതസ്സായ കരുവന്നൂര്‍ പുഴയെ മലിനീകരിക്കുന്നതായി ജനകീയ കൂട്ടായ്മ പരാതിയില്‍ പറഞ്ഞു. ചെറിയപാലം തോട് ശുചീകരിക്കാനും വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനും ആവശ്യമായ നടപടിയെടുക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന ആറാട്ടുപുഴ ബണ്ട് റോഡ് അറ്റകുറ്റപ്പണി നടത്താന്‍ നടപടിയെടുക്കണമെന്നും ജനകീയ കൂട്ടായ്മ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. റോഡ് തകര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. റോഡ് അറ്റകുറ്റപ്പണി നടത്താനും തോട് ശുചീകരിക്കാനും പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.

Tags:    

Similar News