കരിക്കാട്ടുച്ചാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

11 കിലോമീറ്റര്‍ ദൂരമാണ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ ചാലിനുള്ളത്.

Update: 2020-05-04 10:37 GMT

മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസ്സായ കരിക്കാട്ടുച്ചാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കൃഷി വകുപ്പില്‍ നിന്നും അനുവദിച്ച അഞ്ചുലക്ഷം രൂപ ചിലവഴിച്ചാണ് ചാലിന്റെ ശുചീകരണം പുരോഗമിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, ആറ് എന്നീ വാര്‍ഡുകളിലൂടെയാണ് കരിക്കാട്ടുച്ചാല്‍ കടന്ന് പോകുന്നത്.

11 കിലോമീറ്റര്‍ ദൂരമാണ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ ചാലിനുള്ളത്. തട്ടാന്‍ തോട്, വട്ടകുളം എന്നീ രണ്ട് പ്രധാനപ്പെട്ട മൈനര്‍ ഇറിഗേഷന്‍ പ്രൊജക്റ്റും നെയ്യുണ്ണിപറമ്പ് കമ്മ്യൂണിറ്റി ഇറിഗേഷനും ചാലിന്റെ ഭാഗമായി വരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി, വൈസ് പ്രസിഡന്റ് ബിജി വിത്സണ്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സില്‍വി സേവ്യര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഉഷ സദാനന്ദന്‍, എം കെ ഡേവിസ്, ബിജു തോട്ടാപ്പിള്ളി, കൃഷി ഓഫിസര്‍ ജലീറ്റ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനില്‍കുമാര്‍ തുടങ്ങിയവര്‍ ഇതുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്തു.



Tags:    

Similar News