കല്ലാച്ചി ഗവ.ഹൈസ്‌കൂള്‍ നവീകരണം ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

കിഫ്ബി ഫണ്ടില്‍ നിന്നു മൂന്നു കോടി ചെലവില്‍ കല്ലാച്ചി ഗവണ്‍മെന്റ് ഹൈസ്‌ക്കുളില്‍ നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിനു രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

Update: 2020-09-30 13:25 GMT
കോഴിക്കോട്: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് കിഫ്ബി ഫണ്ടില്‍ നിന്നു മൂന്നു കോടി ചെലവില്‍ കല്ലാച്ചി ഗവണ്‍മെന്റ് ഹൈസ്‌ക്കുളില്‍ നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിനു രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. മൂന്ന് നില കെട്ടിടത്തില്‍ ക്ലാസ് റൂം, പാചകപുര, ഡൈനിങ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഗ്യാലറി ഉള്‍പ്പെടെയുള്ളവയാണ് എസ്റ്റിമേറ്റിലുള്ളത്. യുഎല്‍സിസിഎസ് ആണ് പ്രവൃത്തി ഏറ്റെടുത്തത്.

ധനകാര്യ മന്ത്രി ടി എം തോമസ് ഐസക്ക്, ഇ കെ വിജയന്‍ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.ബാലകൃഷ്ണന്‍, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സഫീറ, അഹമ്മദ് പുന്നക്കല്‍, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.




Similar News