കക്കയം ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും; കുറ്റ്യാടി പുഴയുടെ തീരത്ത് ജാഗ്രതാ നിര്‍ദേശം

കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Update: 2022-07-10 15:30 GMT

കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വരെയാവും ഉയര്‍ത്തുക.

ഡാം തുറക്കുന്ന സാഹചര്യത്തില്‍ കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.