എസ്ഡിപിഐയുടെ ഇടപെടൽ ഓട്ടതാന്നിക്കൽ ഭാഗത്ത് കുടിവെള്ളത്തിന് പരിഹാരമായി

ഈ ഭാഗത്ത് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ഗുണഭോക്താക്കൾ പരാതിയുയർത്തിയിരുന്നു.

Update: 2020-11-29 13:01 GMT

അരീക്കോട്: ഊർങ്ങാട്ടിരി ഓട്ടതാന്നിക്കലിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുടിവെള്ള പദ്ധതിയിൽ നിന്ന് ഒരു വർഷമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന ഗുണഭോക്താക്കളുടെ പരാതിയിൽ എസ്ഡിപിഐയുടെ ഇടപെടലിലൂടെ പരിഹാരമായി. ഒരു വർഷമായി കേടുവന്ന മോട്ടോർ നന്നാക്കി സ്ഥാപിച്ചതോടെ അൻപതിലേറെ കുടുംബങ്ങൾക്ക് കുടിവെള്ളമുറപ്പാക്കി.

ഈ ഭാഗത്ത് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ഗുണഭോക്താക്കൾ പരാതിയുയർത്തിയിരുന്നു. ഓട്ടതാന്നിക്കൽ ലക്ഷം വീട് ഉൾപ്പെടെ അൻപതിലേറെ കുടുംബങ്ങൾ ആശ്രയിച്ചിരുന്ന കുടിവെള്ള പദ്ധതിയിൽ പമ്പിംഗ് ചുമതലയുള്ള പ്രാദേശിക കൺവീനറുടെ നേതൃത്വത്തിലാണ് പമ്പിംഗ് നടന്നിരുന്നത്. എന്നാൽ ഇവരുടെ അനാസ്ഥ മൂലം ഒരു വർഷത്തിലേറെയായി കുടിവെള്ളം മുടങ്ങിയത് പമ്പിംഗിന് ഉപയോഗിക്കുന്ന മോട്ടോർ കേടുവന്നതിനാലാണ് മുടങ്ങിയതെന്ന് കൺവീനർ പറയുന്നുവെങ്കിലും ഒരു വർഷമായിട്ടും റിപ്പയർ ചെയ്യാൻ തയ്യാറാകാത്തത് രാഷ്ട്രീയം മൂലമാണെന്ന് കോളനിക്കാർ പറഞ്ഞു.


Similar News