വടകര നിയോജക മണ്ഡലത്തിൽ എസ്ഡിപിഐ 15 വാർഡുകളിൽ മൽസരിക്കും

ഇടത് വലത് പാർട്ടികളുടെ ജനദ്രോഹ നടപടികളും വികസന മുരടിപ്പും ജനം തിരിച്ചറിഞ്ഞെന്നും ജനങ്ങൾ വികസനത്തിന് വേണ്ടി എസ്ഡിപിഐ സ്ഥാനാർഥികൾക്ക്‌ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-10-10 16:03 GMT

വടകര: തദ്ദേശ തെരെഞ്ഞെടുപ്പിൽ വടകര നിയോജക മണ്ഡലത്തിൽ എസ്ഡിപിഐ 15 വാർഡുകളിൽ മത്സരിക്കാൻ ആദ്യ ഘട്ടത്തിൽ തീരുമാനമായി. കഴിഞ്ഞ ദിവസം കൂടിയ മണ്ഡലം കമ്മിറ്റിയിൽ വെച്ചാണ് ആദ്യഘട്ട വാർഡുകളെ തീരുമാനിച്ചത്. മറ്റു വാർഡുകളിലേക്കുള്ളവ ഉടനെ തീരുമാനിക്കുമെന്ന് മണ്ഡലം പ്രസിഡന്റ്‌ നിസാമുദ്ധീൻ പുത്തൂർ പറഞ്ഞു,

ഇടത് വലത് പാർട്ടികളുടെ ജനദ്രോഹ നടപടികളും വികസന മുരടിപ്പും ജനം തിരിച്ചറിഞ്ഞെന്നും ജനങ്ങൾ വികസനത്തിന് വേണ്ടി എസ്ഡിപിഐ സ്ഥാനാർഥികൾക്ക്‌ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിവേചനമില്ലാത്ത വികസനത്തിന് എസ്ഡിപിഐ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നതായിരിക്കും തെരെഞ്ഞെടുപ്പ് മുദ്രാവാക്യം.

കണ്ണട അടയാളത്തിലായിരിക്കും പാർട്ടി ജനവിധി തേടുക. യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ നിസാമുദ്ധീൻ പുത്തൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി പി ഷാജഹാൻ, നസീർ കൂടാളി, സവാദ് വടകര, അസീസ് വെള്ളോളി, ബഷീർ കെകെ, സിദ്ധീഖ് പുത്തൂർ, ഷംസീർ ചോമ്പാൽ, ജലീൽ കാർത്തികപള്ളി, ഫായിസ് നാദാപുരം റോഡ്, ഗഫൂർ ഹാജി, സമീർ കുഞ്ഞിപ്പള്ളി, നവാസ് ഒഞ്ചിയം തുടങ്ങിയവർ സംബന്ധിച്ചു.

Similar News