ഇടുക്കി ജില്ലയിൽ 58 പേർക്ക് കൂടി കൊവിഡ്

ജില്ലയിൽ ഇന്ന് 20 പേർ രോ​ഗമുക്തി നേടിയിട്ടുണ്ട്.

Update: 2020-08-06 13:35 GMT

തൊടുപുഴ: ജില്ലയിൽ 58 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. 24 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്നു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

തൊടുപുഴ സ്വദേശിനി (52), തൊടുപുഴ ജില്ലാ ആശുപത്രി ജീവനക്കാരി (29), തൊടുപുഴ സ്വദേശി (36) എന്നിവരാണ് രോ​ഗ ഉറവിടം വ്യക്തമല്ലാത്തവർ. നെടുങ്കണ്ടം സ്വദേശികളായ ആറുപേരടക്കം 24 പേരാണ് സമ്പർക്കം വഴി രോ​ഗം സ്ഥിരീകരിച്ചവർ. 5 മൂന്നാർ സ്വദേശികളും 3 ഏലപ്പാറ സ്വദേശികളും 2 ദേവികുളം സ്വദേശികളും ഇതിൽ ഉൾപ്പെടും. ഉടുമ്പൻചോല സ്വദേശിയായ ഒരു വയസ്സുകാരനും ഏഴു വയസ്സുകാരിക്കും സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചിട്ടുണ്ട്.

മൂന്നാറിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ പതിനഞ്ച് പേർക്കും കൊവിഡ് സഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് 20 പേർ രോ​ഗമുക്തി നേടിയിട്ടുണ്ട്.