ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രീ കാംപസ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

മനാഞ്ചിറ സിഎസ്‌ഐ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍ അധ്യക്ഷത വഹിച്ചു.

Update: 2022-05-31 11:04 GMT

കോഴിക്കോട്: വംശീയ പ്രചാരകര്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് കാംപസുകള്‍ നേതൃത്വം നല്‍കുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റംഗം തഷ്‌രീഫ് കെ പി. അഭിമാനത്തോടെ നീതി ചോദിക്കുക പോരാട്ടങ്ങളുടെ തുടര്‍ച്ചയാവുക എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോഴിക്കോട് മേഖല പ്രീ കാംപസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം നിര്‍വ്വഹിച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനാഞ്ചിറ സിഎസ്‌ഐ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ലബീബ് കായക്കൊടി, വൈസ് പ്രസിഡന്റ് സജീര്‍ ടി. സി, സെക്രട്ടറിമാരായ ആദില്‍ അലി, ആയിഷ എന്നിവര്‍ സംസാരിച്ചു. റഹീസ് കുണ്ടുങ്ങല്‍, അഫ്‌ലഹ്, നിബ്രാസ്, ഫസീല റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.