വടിവാളുമായി നാലം​ഗ ഗുണ്ടാസംഘം പോലിസ് പിടിയിൽ

തൃശൂർ മതിലകം സ്റ്റേഷനിൽ കൊലപാതകമുൾപ്പെടെ 6 കേസുകളിലെ പ്രതിയാണു പിടിയിലായ ഷാജി

Update: 2022-02-10 10:55 GMT

കൊഴിഞ്ഞാമ്പാറ: തൃശൂരിലെ നാലം​ഗ ഗുണ്ടാസംഘത്തെ വടിവാളുമായി പോലിസ് പിടികൂടി. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെ കൊഴിഞ്ഞാമ്പാറ നെടുമ്പാറയ്ക്കു സമീപം വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് 72 സെന്റീമീറ്റർ നീളമുള്ള വടിവാൾ കണ്ടെടുത്തത്.

കൊടുങ്ങല്ലൂർ സ്വദേശികളായ ആലതോപ്പിൽ വീട്ടിൽ വി ഷാജി (53), പുല്ലൂറ്റ് എസ് വിനീത് (36), പതിശ്ശേരി യു ശങ്കർ (34), എരുത്തേമ്പതി മൂങ്കിൽമട എം രാജ്കുമാർ (22) എന്നിവരെയാണു പിടികൂടിയത്. തൃശൂർ മതിലകം സ്റ്റേഷനിൽ കൊലപാതകമുൾപ്പെടെ 6 കേസുകളിലെ പ്രതിയാണു പിടിയിലായ ഷാജി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Similar News