മിഠായി തെരുവിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കണം: വാഹിദ് ചെറുവറ്റ

കൂടുതൽ സൗകര്യ പ്രഥമായ ആശയം എന്ന നിലയിൽ മിഠായി തെരുവിൽ തന്നെ ആധുനിക സംവിധാനത്തോടെയുള്ള ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപെട്ടു.

Update: 2021-09-15 16:45 GMT

കോഴിക്കോട്: മിഠായി തെരുവിലും പരിസരത്തും ഇടക്കിടെ ഉണ്ടാകുന്ന തീപിടുത്തവും, അപകടങ്ങളിലും അഗ്നിശമന സേന എത്തി ചേരാൻ വൈകുന്നത് അപകടത്തിന്റെ ഗുരുതരാവസ്ഥ വർദ്ധിപ്പിക്കാൻ ഇടയാക്കുന്നുണ്ടെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ പറഞ്ഞു.

ജനത്തിരക്കും വാഹനത്തിരക്കും കാരണമാണ് സേവനങ്ങൾ എത്തിക്കുന്നതിൽ സമയ ദൈർഘ്യം നേരിടുന്നത്. കോഴിക്കോടിന്റെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ മിഠായി തെരുവ് വലിയ അപകടങ്ങളിലേക്ക് കടന്നതിന് ശേഷം ചർച്ച ചെയ്യുന്നതിന് പകരം കൂടുതൽ സൗകര്യ പ്രഥമായ ആശയം എന്ന നിലയിൽ മിഠായി തെരുവിൽ തന്നെ ആധുനിക സംവിധാനത്തോടെയുള്ള ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപെട്ടു.

Similar News