എറണാകുളം ജില്ലയില്‍ ഇന്ന് 1977 പേര്‍ക്ക് കൊവിഡ്

17.1 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Update: 2021-05-30 15:57 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1977 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 17.1 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1919 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. 40 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐഎന്‍എച്ച്എസ് ലെ അഞ്ചു പേര്‍ക്കും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടിയും ഇന്ന് സമ്പര്‍ക്കത്തിലുടെ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

അയ്യമ്പുഴ, കുന്നത്തുനാട്, പനമ്പള്ളി നഗര്‍, മണീട്, രാമമംഗലം, ആയവന, എളംകുളം, ഐക്കാരനാട്, കുഴിപ്പള്ളി, കോട്ടപ്പടി, പുത്തന്‍വേലിക്കര, വാരപ്പെട്ടി, അയ്യപ്പന്‍കാവ്, ആമ്പല്ലൂര്‍, ആവോലി, കീരംപാറ, തിരുവാണിയൂര്‍, പോണേക്കര, ഇലഞ്ഞി, കുന്നുംപുറം, ചക്കരപ്പറമ്പ്, പാമ്പാകുട, പാലക്കുഴ, പിണ്ടിമന, പൂണിത്തുറ, പൂതൃക്ക, മൂവാറ്റുപുഴ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു.

ഇന്ന് 3439 പേര്‍ രോഗ മുക്തി നേടി. 2051 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5192 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 83812 ആണ്. ഇന്ന് 477 പേരെ ആശുപത്രിയിലും എഫ്എല്‍റ്റിസിയിലുമായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 497 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 34715 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 11561 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. 

Similar News