എറണാകുളം ജില്ലയില്‍ ഇന്ന് 9567 പേര്‍ക്ക് കൊവിഡ്

2628 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

Update: 2022-01-26 13:49 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 9567 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 2628 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്. ഇന്ന് 4768 പേര്‍ രോഗ മുക്തി നേടി.

ഇന്ന് 6496 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4304 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 57105 ആണ്. 50,694 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 16732 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ 1101 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 281 ആദ്യ ഡോസും, 289 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 860 ഡോസും, 241 ഡോസ് കോവാക്‌സിനുമാണ് വിതരണം ചെയ്തത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 531 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 51926 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി. ജില്ലയില്‍ ഇതുവരെ 5790797 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3184456 ആദ്യ ഡോസ് വാക്‌സിനും, 2554415 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.

Similar News