ആകാശവാണി നിലയങ്ങൾ നിർവീര്യമാക്കരുത്: എംഡിഎഫ്

ആകാശവാണി കോഴിക്കോട് നിലയത്തിന് മുന്നിൽ എംഡിഎഫ് ഭാരവാഹികൾ പ്രതിഷേധ സൂചനാസമരം നടത്തി.

Update: 2020-12-09 13:00 GMT

കോഴിക്കോട്: ഓൾ ഇന്ത്യാ റേഡിയോ ആകാശവാണി കോഴിക്കോട്, മഞ്ചരി നിലയങ്ങൾ നിർവീര്യമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാ നിപ്പിക്കണമെന്ന് മലബാർ ഡവലപ്പ്മെന്റ് ഫോറം ആവശ്യപ്പെട്ടു.

ആകാശവാണി കോഴിക്കോട് നിലയത്തിന് മുന്നിൽ എംഡിഎഫ് ഭാരവാഹികൾ പ്രതിഷേധ സൂചനാസമരം നടത്തി. ആകാശവാണി നിലയങ്ങൾ നാടിന്റെ പൈതൃക സ്ഥാപനമാണ്. പഴയ തലമുറകളും, പുതിയ തലമുറയും ആസ്വദിക്കുന്നു. പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിൽ ആകാശവാണി സുതാര്യമായ സേവനം ചെയ്തു വരുന്നു.

ആകാശവാണി നിലയങ്ങളെ പ്രോത്സാഹിപ്പിച്ച് വളർത്തേണ്ടതിന് പകരം, നിലയങ്ങളെ നിർവീര്യമാക്കി അടച്ചുപൂട്ടുന്ന സർക്കാർ നിലപാട് സാംസ്ക്കാരിക പ്രവർത്തകരോട് ചെയ്യുന്ന കൊടുംക്രൂരതയാണ്. ആകാശവാണിയിൽ നിന്നും പ്രക്ഷേപണം ചെയ്യുന്ന വാർത്തകളും മറ്റു കലാ പരിപാടികളും ആസ്വദിക്കുന്ന വലിയ ഒരു വിഭാഗം സമൂഹത്തിൽ ഉള്ളപ്പോൾ നാടിന്റെ പൈത്യക സ്ഥാപനമായി ആകാശവാണി നിലയങ്ങളെ കേന്ദ്ര സർക്കാർ സംരക്ഷിക്കണമെന്ന് മലബാർ ഡവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് കെഎം ബഷീർ ആവശ്യപ്പെട്ടു.

പ്രതിഷേധ സമരം കെഎം ബഷീർ ഉൽഘാടനം ചെയ്തു. കെപി അബ്ദുൽ റസാഖ്, റോണി ജോർജ്, പിപി ഉമർ ഫറൂഖ്, ഒ മൊയിൻ റഷീദ്, സലീൽ പിലാക്കിൽ, ടിപിഎം ഹാഷിർ അലി, നസീബ് രാമനാട്ടുകര, സിഎൻ അബൂബക്കർ, യൂനുസ് പള്ളി വീട് സ്വാഗതവും നന്ദിയും പറഞ്ഞു.

Similar News