ഡല്‍ഹി സംഘപരിവാര്‍ ആക്രമണം: ഭരണഘടന സംരക്ഷണ സമിതി ആളൂരില്‍ പ്രകടനം നടത്തി

ജനകീയ പ്രതിഷേധങ്ങള്‍ക്ക് വില കല്‍പിക്കാത്ത മതാന്ധത ബാധിച്ച ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ പകല്‍ വെളിച്ചത്തില്‍ കത്തിച്ച പന്തവുമായാണ് ആളൂര്‍ പഞ്ചായത്ത് ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്.

Update: 2020-02-28 15:32 GMT

മാള: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമാധാനപരമായ പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്ന സംഘപരിവാര്‍ ശക്തികള്‍ക്കും അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്ന കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്കും എതിരേ ആളൂരില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.


ജനകീയ പ്രതിഷേധങ്ങള്‍ക്ക് വില കല്‍പിക്കാത്ത മതാന്ധത ബാധിച്ച ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ പകല്‍ വെളിച്ചത്തില്‍ കത്തിച്ച പന്തവുമായാണ് ആളൂര്‍ പഞ്ചായത്ത് ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്.

സമിതി ചെയര്‍പേഴ്‌സണും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സന്ധ്യ നൈസന്‍, ജനറല്‍ കണ്‍വീന്‍ പി കെ കിട്ടന്‍, കെ ആര്‍ ജോജൊ, എം എസ് മൊയ്തീന്‍, കാരൂര്‍ മഹല്ല് ഇമാം അബ്ദുല്‍ വഹാബ് ഫൈസി, കൊമ്പൊടിഞ്ഞാമാക്കല്‍ മഹല്ല് ഇമാം നാസര്‍ സഖാഫി, ഗ്രാമപഞ്ചായത്തംഗങ്ങളായ അജിത സുബ്രഹ്മണ്യന്‍, സി ജെ നിക്‌സന്‍, ബിന്ദു ഷാജു, ഷാജു കള്ളിവളപ്പില്‍, കെ എം മുജീബ്, കെ എന്‍ അബ്ദുള്‍ ഖാദര്‍, ടി വി മഹേഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന യോഗത്തില്‍ സന്ധ്യ നൈസന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ആര്‍ ഡേവീസ്, എം കെ മോഹന്‍, ഇ കെ മോഹന്‍ദാസ്, ഐ കെ അബ്ദുള്‍ മജീദ്, ഷാജു ടി വി, ഇ കെ ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Tags:    

Similar News