കോഴിക്കോട് ജില്ലയില്‍ 1158 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 705

8355 പേരെ പരിശോധനക്ക് വിധേയരാക്കി. 14.31 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Update: 2020-10-21 13:28 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1158 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കാണ് പോസിറ്റീവായത്. 43 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1113 പേര്‍ക്കാണ് രോഗം ബാധിച്ചത്.

8355 പേരെ പരിശോധനക്ക് വിധേയരാക്കി. 14.31 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിൽസയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10962 ആയി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 705 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 43

അത്തോളി - 2

ആയഞ്ചേരി - 2

ചങ്ങരോത്ത് - 2

ചാത്തമംഗലം - 1

ചേമഞ്ചേരി - 1

ചെറുവണ്ണൂര്‍ - 1

ചോറോട് - 4

ഏറാമല - 2

ഫറോക്ക് - 1

കക്കോടി - 1

കാക്കൂര്‍ - 1

കിഴക്കോത്ത് - 1

കോഴിക്കോട് കോര്‍പ്പറേഷന്‍ - 7

കുരുവട്ടൂര്‍ - 1

മാവൂര്‍ - 2

ഒളവണ്ണ - 1

ഒഞ്ചിയം - 1

പയ്യോളി - 6

രാമനാട്ടുകര - 1

തലക്കുളത്തൂര്‍ - 1

താമരശ്ശേരി - 2

തിക്കോടി - 1

വില്യാപ്പള്ളി - 1

Similar News