വയനാട് ജില്ലയില്‍ 5 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

നിലവില്‍ 40 പേര്‍ ചികിൽസയിലുണ്ട്. ഇവരില്‍ 37 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Update: 2022-04-07 10:55 GMT

കൽപ്പറ്റ: വയനാട് ജില്ലയില്‍ വ്യാഴാഴ്ച്ച 5 പര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 7 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168216 ആയി. 167216 പേര്‍ രോഗമുക്തരായി.

നിലവില്‍ 40 പേര്‍ ചികിൽസയിലുണ്ട്. ഇവരില്‍ 37 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 955 കൊവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 8 പേര്‍ ഉള്‍പ്പെടെ ആകെ 40 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 52 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.