കോഴിക്കോട് ജില്ലയില്‍ 566 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 107890 ആയി. 97599 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9300 പേരാണ് ജില്ലയില്‍ ചികിൽസയിലുള്ളത്.

Update: 2021-09-12 12:28 GMT

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഞായറാഴ്ച്ച 566 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 1114 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.83 ആണ്. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 563 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 107890 ആയി. 97599 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9300 പേരാണ് ജില്ലയില്‍ ചികിൽസയിലുള്ളത്. ഇവരില്‍ 7735 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. ആശുപത്രിയിൽ ചികിൽസയിലായിരുന്ന 62 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 1052 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.

രോഗം സ്ഥിരീകരിച്ചവര്‍

കൽപ്പറ്റ 60, മീനങ്ങാടി 49, ബത്തേരി 46, കണിയാമ്പറ്റ, മാനന്തവാടി 40 വീതം, അമ്പലവയൽ 39, നൂൽപ്പുഴ, മുട്ടിൽ 38 വീതം, പുൽപ്പള്ളി 35, എടവക 34, നെൻമേനി 24, വൈത്തിരി 18, മേപ്പാടി 16, മുള്ളൻകൊല്ലി, തരിയോട് 15 വീതം, പൊഴുതന 13, പനമരം 11, പൂതാടി, പടിഞ്ഞാറത്തറ 6 വീതം, തൊണ്ടർനാട് 5, വെള്ളമുണ്ട, വെങ്ങപ്പള്ളി 4 വീതം, തവിഞ്ഞാൽ 3, തിരുനെല്ലി 2, കോട്ടത്തറ, മൂപ്പൈനാട് ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. ഇതിനുപുറമെ കർണ്ണാടകയിൽ നിന്നും എത്തിയ പനമരം സ്വദേശിക്കും 2 തമിഴ്നാട് സ്വദേശിക്കും രോഗബാധ സ്‌ഥിരീകരിച്ചു.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1971 പേരാണ്. 2118 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 26841 പേര്‍. ഇന്ന് പുതുതായി 83 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3038 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 741722 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 735460 എണ്ണത്തിന്റെ ഫലം ലഭിച്ചു. 627570 പേര്‍ നെഗറ്റീവും 107890 പേര്‍ പോസിറ്റീവുമാണ്.

Similar News