പാലക്കാട് ജില്ലയിൽ ഇന്ന് 30 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ഇതോടെ ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 613 ആയി

Update: 2020-09-02 14:50 GMT

പാലക്കാട്: പാലക്കാട് ജില്ലയിൽ ബുധനാഴ്ച്ച 30 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 14 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 6 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 10 പേർ എന്നിവർ ഉൾപ്പെടും. 98 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇതോടെ ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 613 ആയി. ജില്ലയിൽ ചികിൽസയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 15 പേർ എറണാകുളത്തും 14 പേർ വീതം കോഴിക്കോട്, മലപ്പുറം ജില്ലകളിലും 9 പേർ തൃശൂർ ജില്ലയിലും 2 പേർ കണ്ണൂർ ജില്ലയിലും ഒരാൾ പത്തനംതിട്ട ജില്ലയിലും ചികിൽസയിൽ ഉണ്ട്. 

Similar News