കാസർകോട്‌ 49 പേർക്ക് കൂടി കൊവിഡ്; സമ്പർക്കത്തിലൂടെ 30 പേർക്ക്

4 പേരുടെ ഉറവിടം ലഭ്യമായിട്ടില്ല

Update: 2020-07-30 16:53 GMT

കാസർകോട്‌: ജില്ലയിൽ 49 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 4 പേരുടെ ഉറവിടം ലഭ്യമായിട്ടില്ല. 30 പേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗം. 15 പേർ വിദേശത്തു നിന്ന്‌ വന്നവരാണ്‌.

നീലേശ്വരത്തെ സ്‌ത്രീ(48) , കുമ്പളയിലെ മുപ്പത്തിമൂന്നുകാരൻ, മഞ്ചേശ്വരത്തെ 70 വയസുള്ള സ്‌ത്രീ, പൈവളിഗെയിലെ സ്‌ത്രീ(64) എന്നിവരുടെ ഉറവിടം ലഭ്യമായിട്ടില്ല.

നീലേശ്വരത്തെ സ്‌ത്രീ(28), 30,34 വയസുളള പുരുഷന്മാർ 4,14 വയസുളള ആൺകുട്ടികൾ,അജാനൂരിലെ യുവാവ്‌(24) ,പളളിക്കരയിലെ മുപ്പത്തിയെട്ടുകാരൻ, കാറഡുക്കയിലെ എട്ട്‌ മാസം പ്രായമുളള പെൺകുട്ടി,ബദിയഡുക്കയിലെ യുവതി(27), തൃക്കരിപ്പൂർ പഞ്ചായത്തിലെ അഞ്ച്‌ പുരുഷന്മാർ, കുമ്പള പഞ്ചായത്തിലെ എട്ട്‌ സ്‌ത്രീകൾ, നാല്‌ പുരുഷന്മാർ എന്നിവർക്കും , കിനാനൂർ- കരിന്തളത്തെ 68 വയസുള്ള പുരുഷനും 55 വയസുള്ള സ്‌ത്രീക്കും, ചെമ്മനാട്ടെ യുവാവിനും ചെങ്കള യിലെ സ്‌ത്രീ( 80)ക്കും പ്രാഥമികസമ്പർക്കത്തിലൂടെയാണ്‌ രോഗബാധ.

ഒമാനിൽനിന്ന്‌ വന്ന കുമ്പള യിലെയുവാവ്‌(31 ),സൗദിയിൽനിന്നു വന്ന കാസർകോട്ടെ യുവതി(23), യുഎഇയിൽനിന്ന്‌ വന്ന രണ്ട്‌പേർ, ദുബായിയിൽ നിന്ന്‌ വന്ന നാല്‌ പുരുഷന്മാർ, ഷാർജയിൽ നിന്ന്‌ വന്ന യുവാവ്‌,ഖത്തറിൽ നിന്ന്‌ വന്ന കുറ്റിക്കോലിലെ യുവാവ്‌, അബുദാബിയിൽ നിന്ന്‌ വന്ന മധൂരിലെ 40 കാരൻ,മൊഗ്രാൽ പുത്തൂരിലെ ദുബായ്‌യിൽ നിന്ന്‌ വന്ന യുവാവ്‌, പുല്ലൂർ-പെരിയയിലെയുവാവ്‌ (ദുബായ്)ബഹ്‌റൈനിൽനിന്ന്‌ എത്തിയ യുവാവ്‌, കാഞ്ഞങ്ങാട്ടെ 55 കാരൻ( ദുബായ് ) തുടങ്ങിയവരാണ്‌ വിദേശത്തുനിന്ന്‌ എത്തിയവർ. 

ഇതുവരെ 995 പേർ സ്ഥാപനങ്ങളിലും 2805 പേർ വീടുകളിലുമായി ജില്ലയിൽ 3800 പേരാണ് നിരീക്ഷണത്തിലുള്ളത്. സെന്റിനെന്റൽ സർവേ അടക്കം 473 പേരുടെ സാംപിൾ പുതുതായി പരിശോധനയ്ക്ക് അയച്ചു. 404 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 520 പേർ നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചു. 68 പേരെ പുതുതായി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

Similar News