കോട്ടയം ജില്ലയില്‍ 399 പുതിയ കൊവിഡ് രോഗികള്‍
പുതിയതായി 3535 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
കോട്ടയം: കോട്ടയം ജില്ലയില്‍ 399 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 393 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേരും രോഗബാധിതരായി.
പുതിയതായി 3535 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 179 പുരുഷന്‍മാരും 173 സ്ത്രീകളും 47 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
215 പേർ രോഗമുക്തരായി. 4413 പേരാണ് ചികിൽസയിലുള്ളത്. ഇതുവരെ ആകെ 35239 പേര്‍ കൊവിഡ് ബാധിതരായി. 30780 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14513 പേര്‍ ക്വാറന്‍റൈനില്‍ കഴിയുന്നുണ്ട്.