പ്രതിഭകൾക്ക് കോളജ് എൻഎസ്എസിന്റെ ആദരം

കോളേജ് എൻഎസ്എസ് യൂനിറ്റുകൾ മികച്ച വോളന്റിയർമാർക്കായി ഏർപ്പെടുത്തിയ എൻ വി ഇബ്രാഹിം മാസ്റ്റർ സ്മാരക അവാർഡുകളുടെ പ്രഖ്യാപനം കോളജിന്റെ സ്ഥാപക പ്രിൻസിപ്പാൾ ഡോ. പി പി അബ്ദുൽഹഖ് നിർവഹിച്ചു.

Update: 2022-02-09 15:07 GMT

അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജ് എൻഎസ്എസ് യൂനിറ്റുകളുടെയും ഇന്റേണൽ ക്വാളിറ്റി അഷ്വുറൻസ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ നടന്ന 'എൻന്ത്യൂസ് 22' പ്രോഗ്രാം കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പ്രൊഫ. എൻ വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

കോളേജ് എൻഎസ്എസ് യൂനിറ്റുകൾ മികച്ച വോളന്റിയർമാർക്കായി ഏർപ്പെടുത്തിയ എൻ വി ഇബ്രാഹിം മാസ്റ്റർ സ്മാരക അവാർഡുകളുടെ പ്രഖ്യാപനം കോളജിന്റെ സ്ഥാപക പ്രിൻസിപ്പാൾ ഡോ. പി പി അബ്ദുൽഹഖ് നിർവഹിച്ചു. മികച്ച എൻഎസ്എസ് വോളന്റിയർക്കുള്ള അവാർഡ് മൂന്നാം വർഷ ബിഎസ്സി ഫിസിക്സ് വിദ്യാർഥി കെ. ബുഷൈർ അലിക്കും മികച്ച ക്യാംപങ്ങൾക്കുള്ള അവാർഡുകൾ രണ്ടാം വർഷ ബി വോക് ബ്രോഡ്കാസ്റ്റിങ് ആന്റ് ജേർണലിസം വിദ്യാർഥിനി കെ ഫിസ ഷരീഫിനും, രണ്ടാം വർഷ ബി കോം വിദ്യാർഥി ​ദേവപ്രസാദിനും നൽകി.

പ്രിൻസിപ്പാൾ ഡോ. പി മുഹമ്മദ് ഇല്യാസ് ,ഡോ. മുഹമ്മദ് ജസീൽ, എൻ വി അബ്ദുസ്സലാം മൗലവി ഫൗണ്ടേഷൻ അം​ഗം പി കെ സുഫ് യാൻ അബ്ദുസ്സലാം, വൈസ് പ്രിൻസിപ്പാൾ ഡോ. മുസ്തഫ ഫാറൂഖ്, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. ജാബിർ അമാനി, ഡോ. പി പി അബ്ദുൽഹഖ്, എൻ വി സക്കറിയ്യ, എ പി ആരിഫ സെയ്നുദ്ധീൻ, സി സുഹൂദ്, ഡോ. അബ്ദുൽ ​ഗഫൂർ സി എച്ച്, കെ ടി മുനീബ്റഹ്മാൻ, സി പി അബ്ദുൽ കരീം, ജൗഹർ കെ, ഡോ. ജംഷീർ ടി പി, റിയാസ് കെ പി, യൂനുസ് സി എച്ച്, അബ്ദുൽ ഖാ​ദർ കെ എം, എൻഎസ്എസ് പ്രോ​ഗ്രാം ഓഫീസർ ഡോ. മുഹമ്മദ് ബഷീർ കെ പി ,ബഷീർ കെ ടി എന്നിവർ സംസാരിച്ചു.

Similar News