സിവിൽ ഡിഫൻസ് അംഗങ്ങളുടെ രക്തദാനം

20 ഓളം പേർ രക്തദാനം നൽകി

Update: 2020-07-22 14:26 GMT

മലപ്പുറം: കൊവിഡ് 19 വ്യാപന ഘട്ടത്തിലും സിവിൽ ഡിഫൻസ് അംഗങ്ങൾ മഞ്ചേരി മെഡിക്കൽ കോളജിലെത്തി രക്തം നൽകി മാതൃകയായി. കേരള ഫയർ ആൻഡ് റെസ്ക്യൂവിൻ്റെ കീഴിലുള്ള മഞ്ചേരി, തിരുവാലി സ്റ്റേഷനുകളിലെ സിവിൽ ഡിഫെൻസ് സേനാ അംഗങ്ങളാണ് രക്തം നൽകിയത്.

മഞ്ചേരി സിവിൽ ഡിഫെൻസ് പോസ്റ്റ് വാർഡൻ അഷ്റഫ്, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ഫാത്തിമത്ത് സുഹ്റ, തിരുവാലി പോസ്റ്റ് വാർഡൻ മുനീർ ഒതായി എന്നിവരുടെ നേതൃത്വത്തിൽ മഞ്ചേരി മെഡിക്കൽ കോളജിലെത്തിയാണ് രക്തം ദാനം നൽകി ഉദ്ഘാടനം നിർവ്വ ഹിച്ചത്. 20 ഓളം പേർ രക്തദാനം നൽകി.