എപിജെ അബ്ദുൽ കലാം ട്രസ്റ്റ് മൂന്നാം വാർഷികം ആഘോഷിച്ചു

മൂന്നാം വാർഷികാഘോഷ പരിപാടികൾ തുറമുഖ വകുപ്പ് മന്ത്രി അഹമ്മത് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.

Update: 2022-08-13 18:11 GMT

തിരൂർ: എപിജെ അബ്ദുൽ കലാം സ്മാരക ട്രസ്റ്റിന്റെ മൂന്നാം വാർഷികാഘോഷ പരിപാടികൾ തുറമുഖ വകുപ്പ് മന്ത്രി അഹമ്മത് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ജനങ്ങൾ മതത്തിനും ജാതിക്കും അതീതമായി സംഘടിച്ച് പ്രവർത്തിച്ചാൽ പാവങ്ങളുടെ കണ്ണീരൊപ്പി അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

എപിജെ അബ്ദുൽ കലാം ട്രസ്റ്റ് ഈ രംഗത്തു വിപ്ലവം സൃഷ്ടിക്കുകയാണ്. കഷ്ടപ്പെടുന്നവരുടെ വേദനകൾക്ക് ആശ്വാസം പകരാനും സഹായം ആവശ്യമുള്ളവരെ കണ്ടത്തി അവരുടെ വിഷമങ്ങൾ അകറ്റുന്നതിന്നും വലിയ സേവനമാണ് ട്രസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇതെല്ലാവരും മാതൃകയാക്കണം എന്നും മന്ത്രി പറഞ്ഞു.

കുറുക്കോളി മൊയ്തീൻ എംഎൽഎ അദ്ധ്യക്ഷം വഹിച്ചു. മുഖ്യപ്രഭാഷണം നടത്തിയ അബ്ദുസ്സമദ് സമദാനി എംപി ഈ കാലത്ത് അനിവാര്യമായ സാമൂഹ്യ സേവന പ്രവർത്തനങ്ങളാണ് എപിജെ ട്രസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. സ്വാഗതസംഘം ചെയർമാൻ അഡ്വ പി നസുറുള്ള, ട്രസ്റ്റ് സെക്രട്ടറി നാലകത്ത് ഫിറോസ്, താനൂർ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് സെൽമ, ഡോ സി ആർ ഇബ്രാഹിം, പി പി ഏനുദ്ദീൻ കുട്ടി ഹാജി, സിനിആർട്ടിസ്റ്റ് ഹേമന്ത് മേനോൻ, ഡോ ജബ്ബാർ അഹമ്മദ്, സിഎംടി മസ്ഹൂദ്, കെപിഒ റഹ്മത്തുല്ല, കെകെ റസാക്ക് ഹാജി, ഷമീർ പയ്യനങ്ങാടി, എന്നിവർ സംസാരിച്ചു. നിർമാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ദാനം പാറപുറത്ത് ബാവ ഹാജി നിർവ്വഹിച്ചു. ട്രസ്റ്റിന്റെ പുതിയ ചെയർമാനായി എഎകെ മുസ്തഫ സ്ഥാനം ഏറ്റു.

Similar News