കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു
രോഗിയെ പിന്നീട് മറ്റൊരു ആംബുലന്‍സ് എത്തിച്ചു ആശുപത്രിയിലേക്ക് മാറ്റി
കൊല്ലം: കൊല്ലത്ത് കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. കടയക്കലില്‍ നിന്നും രോഗിയുമായി പോയ 108 ആംബുലന്‍സ് ആണ് കൊട്ടരക്കരക്ക് സമീപം പനവേലിയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്.
പാതക്ക് നടുവില്‍ നിന്ന പട്ടിയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണംവിട്ട ആംബുലന്‍സ് മറിയുകയായിരുന്നു. എന്നാല്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കോ രോഗിക്കോ പരിക്ക് ഏറ്റിട്ടില്ല. രോഗിയെ പിന്നീട് മറ്റൊരു ആംബുലന്‍സ് എത്തിച്ചു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.