എയിംസ്‌; ബഹുജന റാലിയുടെ പ്രചാരണ കാംപയിനുമായി വിമൻ ഇന്ത്യാ മൂവ്‌മെന്റ്‌

കാസർകോട് നടന്ന ചടങ്ങിൽ വിമൻ ഇന്ത്യാ മൂവ്‌മെന്റ്‌ ജില്ലാ ഭാരവാഹികൾ മീഞ്ച ഗ്രാമ പഞ്ചായത്ത്‌ അംഗം അബ്ദുൽ റസാഖിന് സമരപത്രിക കൈമാറി കാംപയിനു തുടക്കം കുറിച്ചു.

Update: 2021-10-24 12:08 GMT

കാസർകോട്: എയിംസ് കാസർകോട് ജില്ലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എയിംസ്‌ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നവംബർ 17 നു കാസർകോട് നഗരത്തിൽ ബഹുജന റാലി സംഘടിപ്പിക്കുന്നു. റാലിയുടെ പ്രചരണാർത്ഥം വിമൻ ഇന്ത്യാ മൂവ്‌മെന്റ്‌ കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാംപയിൻ ആരംഭിച്ചു.

കാസർകോട് നടന്ന ചടങ്ങിൽ വിമൻ ഇന്ത്യാ മൂവ്‌മെന്റ്‌ ജില്ലാ ഭാരവാഹികൾ മീഞ്ച ഗ്രാമ പഞ്ചായത്ത്‌ അംഗം അബ്ദുൽ റസാഖിന് സമരപത്രിക കൈമാറി കാംപയിനു തുടക്കം കുറിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഹസീന, സെക്രട്ടറി സഫ്‌റ ഷംസു, ജില്ലാ കമ്മിറ്റി അംഗം ഷാനിദ ഹാരിസ്, ‌ സാമൂഹിക പ്രവർത്തകരായ എംടിപി അഫ്സൽ , ജാസിം മൗലാക്കിരിയത്ത്‌, ജവാദ്‌ കാഞ്ഞങ്ങാട്‌, ഹസ്‌ന കാസർകോട് തുടങ്ങിയവർ സംബന്ധിച്ചു.