പോസ്റ്റ് ഓഫിസുകള്‍ക്ക് കെട്ടിടം നിര്‍മിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി

വര്‍ക്കല, പാങ്ങോട്, വിതുര, അവനവഞ്ചേരി, പെരുങ്കുഴി, പാളയംകുന്ന് എന്നീ പോസ്റ്റ് ഓഫീസുകള്‍ക്ക് സ്വന്തം കെട്ടിടമില്ല.

Update: 2020-03-19 12:03 GMT

ന്യൂഡല്‍ഹി: ആറ്റിങ്ങല്‍ പാര്‍ലിമെന്റ് മണ്ഡലത്തിലുള്ള സ്വന്തം കെട്ടിടമില്ലാത്ത പോസ്റ്റ് ഓഫിസുകള്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി ലോക്‌സഭയിലുന്നയിച്ച സബ്മിഷനില്‍ ആവശ്യപ്പെട്ടു.

വര്‍ക്കല, പാങ്ങോട്, വിതുര, അവനവഞ്ചേരി, പെരുങ്കുഴി, പാളയംകുന്ന് എന്നീ പോസ്റ്റ് ഓഫീസുകള്‍ക്ക് സ്വന്തം കെട്ടിടമില്ല. പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്റ് കെട്ടിടനിര്‍മാണത്തിനായ് ഇവിടങ്ങളിലെല്ലാം സ്ഥലം വാങ്ങിച്ചിട്ടുണ്ട്. എന്നിട്ടും വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് ഈ പോസ്റ്റ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.

Tags:    

Similar News