താനൂർ നഗരസഭയിലെ റോഡ് വികസനത്തിന് മൂന്നര കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി

ദീർഘകാലമായി പ്രദേശവാസികളുടെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.

Update: 2022-08-14 13:29 GMT

താനൂർ: താനൂർ നഗരസഭയിലെ റോഡ് വികസനത്തിന് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് വഴി മൂന്നര കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതിയായി. അഞ്ച് റോഡുകളുടെ നിർമാണത്തിനാണ് ഭരണാനുമതിയായത്. വി അബ്ദുറഹിമാൻ ഫിഷറീസ് വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം താനൂരിന് ലഭിച്ച ആദ്യ പദ്ധതികളാണിത്.

കുണ്ടിൽ പീടിക-ചാഞ്ചേരിപ്പറമ്പ്‌ റോഡ് (82.30 ലക്ഷം), സർവീസ് സ്റ്റേഷൻ-കുന്നുംപുറം ലിങ്ക് റോഡ് (18 ലക്ഷം), എൻഎസ്എസ്-കാട്ടിലങ്ങാടി റോഡ് (43 ലക്ഷം), ഓലപ്പീടിക-കൊടിഞ്ഞി റോഡ് - (1.11 കോടി), പുല്ലാട്ട്-വലിയ പറമ്പ് റോഡ് (69.50 ലക്ഷം) എന്നീ റോഡുകളുടെ നിർമാണത്തിനാണ് ഭരണാനുമതിയായത്.

ദീർഘകാലമായി പ്രദേശവാസികളുടെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. മിക്ക റോഡുകളും തകർന്ന് യാത്രയ്ക്ക് ഏറെ പ്രയാസം സൃഷ്ടിച്ച സാഹചര്യമാണ് നിലവിലുള്ളത്. സർക്കാർ തീരുമാനം ഏറെ ആഹ്ലാദത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചിരിക്കുന്നത്.

Similar News