ബംഗളൂരുവില്‍ വ്യാപാരിയായ വടകര സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു

ഒരാഴ്ച്ചയായി ഉമറുല്‍ ഫാറൂഖ് കൊവിഡ് ചികില്‍സയിലായിരുന്നു

Update: 2021-04-24 14:25 GMT

വടകരഃ വടകര അറക്കിലാട് ഒതയോത്ത് വിപി മമ്മുവിന്‍റെ മകന്‍ ഒ ഉമറുല്‍ ഫാറൂഖ്(41) കൊവിഡ് ബാധിച്ച് മരിച്ചു. ബംഗളൂരുവില്‍ വ്യാപാരിയായ യുവാവ് കുടുംബ സമേതം അവിടെയായിരുന്നു താമസം.

ഒരാഴ്ച്ചയായി കൊവിഡ് ചികില്‍സയിലുള്ള ഉമറുല്‍ ഫാറൂഖിന് ഇന്നലെ പുലര്‍ച്ചെ ശ്വാസതടസ്സം കൂടിയതിനെതുടര്‍ന്ന് ബംഗളൂരുവില്‍ വെന്‍റിലേറ്റര്‍ ബെഡ് ലഭിക്കാതായപ്പോള്‍ കെഎംസിസി ഇടപെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. മൃതദേഹം ബംഗളൂരുവിലേക്ക കൊണ്ടുപോയി. രാത്രി മൈസൂരു റോഡ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. ഭാര്യ: ആബിദ. മക്കള്‍: വിദ്യാര്‍ത്ഥികളായ ഫര്‍ഹാന്‍ ,ഫര്‍ദാന്‍.