കോട്ടയത്ത് 90 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകള്‍
നിലവില്‍ ജില്ലയില്‍ 22 തദ്ദേശഭരണ സ്ഥാപന മേഖലകളിലെ 90 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാണ്.
കോട്ടയം: കോട്ടയത്ത് 90 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകള്‍. തലയാഴം ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡും ടിവി പുരം ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡും കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.
പുതുപ്പള്ളി-14, വാഴപ്പള്ളി-17, 20, ഉദയനാപുരം-6, 7, കുമരകം-10, 11, അയ്മനം-14, നീണ്ടൂര്‍- 8 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ ജില്ലയില്‍ 22 തദ്ദേശഭരണ സ്ഥാപന മേഖലകളിലെ 90 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാണ്.