കോഴിയിറച്ചി വില 180രൂപ; കൂടുതല്‍ ഈടാക്കിയാല്‍ നടപടി

കോഴി ഇറച്ചി സ്റ്റാളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉള്ളവരായിരിക്കണം. കൂടാതെ ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

Update: 2020-06-15 11:58 GMT

കോഴിക്കോട്: വിപണിയില്‍ കോഴി ഇറച്ചിയുടെ വില കുറഞ്ഞ സാഹചര്യത്തില്‍ അമിത വില ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. താലൂക്കിലെ മിക്കവാറും കടകളിലും കിലോയ്ക്ക് 180 രൂപയാണ് വില. ആയതിനാല്‍ താലൂക്കിലെ മുഴുവന്‍ വ്യാപാരികളും കോഴി ഇറച്ചി (ബ്രോയിലര്‍) നിര്‍ബന്ധമായും കിലോയ്ക്ക് 180 രൂപയ്ക്ക് മാത്രമേ വില്‍പന നടത്താവൂയെന്ന് സപ്ലൈ ഓഫിസര്‍ അറിയിച്ചു.

കോഴി ഇറച്ചി സ്റ്റാളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉള്ളവരായിരിക്കണം. കൂടാതെ ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. 

Tags: